ഒരിടവേളക്ക് ശേഷം രഞ്ജിത്ത് ചെയ്യുന്ന ആക്ഷന്‍ സിനിമയാണ് സ്പിരിറ്റ് . ബിഗ് ബജറ്റിലായിരിക്കും `സ്പിരിറ്റ്` ഒരുങ്ങുക. നായികയെ തീരുമാനിച്ചിട്ടില്ല. എങ്കിലും ബോളിവുഡില്‍ നിന്നായിരിക്കും നായിക. മോഹന്‍ലാലിന്‍റെ വളരെ പ്രത്യേകതയുള്ള ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലേത്.
തിലകന്‍ നെടുമുടി വേണു എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു .
ലീല എന്ന പ്രോജക്റ്റ് നിര്‍ത്തിവെച്ചിട്ടാണ് രഞ്ജിത് ഈ ചിത്രം ആരംഭിച്ചത് .മംഗലശേരി നീലകണ്ഠന്‍, ഇന്ദൂചൂഡന്‍, ജഗന്നാഥന്‍, കാര്‍ത്തികേയന്‍ തുടങ്ങിയ പ്രേക്ഷകര്‍ ഏറ്റുവാങ്ങിയ നിരവധി മികച്ച കഥാപാത്രങ്ങള്‍ ലാലിന് സമ്മാനിച്ച രഞ്ജിത്ത് ഏറെ വ്യത്യസ്തമായ കഥാപാത്രമാണ് പുതിയ ചിത്രത്തില്‍ ലാലിനാണ് ഒരുക്കിയിരിക്കുന്നത്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാകും 'സ്പിരിറ്റ്' നിര്‍മ്മിക്കുക. ചിത്രത്തിലെ നായിക ബോളിവുഡില്‍ നിന്നാകുമെന്നാണ് സൂചന.