എംടിയുടെ നോവലായ രണ്ടാമൂഴത്തില്‍ മോഹന്‍ലാലും മമ്മുട്ടിയും നായകന്മാരാകുന്നു
ഹരിഹരന്നാണ് സംവിധാനം .കേന്ദ്രകഥാപാത്രമായ ഭീമനെ മോഹന്‍ലാലും തുല്യപ്രാധാന്യമുള്ള ധുര്യോധനനായി മമ്മൂട്ടിയും എത്തും.
മറ്റു അഭിനേതാക്കളെയും സാങ്കേതികപ്രവര്‍ത്തകരെയും നിശ്‌ചയിച്ചുവരുന്നു. ഇതുസംബന്ധിച്ച വിവരങ്ങള്‍ ഉടന്‍തന്നെ പുറത്തുവരും. ട്വന്റി20യ്‌ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്. പഴശിരാജയ്‌ക്ക് ശേഷം എംടി-ഹരിഹരന്‍ കൂട്ടുകെട്ട് ഒരുക്കുന്ന രണ്ടാമൂഴം 2012 ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും. ഇന്ത്യന്‍ സിനിമയിലെ പ്രശസ്‌തരായ നടീനടന്‍മാരും സാങ്കേതികപ്രവര്‍ത്തകരും അണിനിരക്കുന്ന രണ്ടാമൂഴം മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കുമാണെന്നാണ് സൂചന. മഹാഭരതത്തെ ഭീമന്റെ കാഴ്‌ചപ്പാടില്‍ നോക്കികണ്ടുകൊണാണ് എം ടി വാസുദേവന്‍ നായര്‍ രണ്ടാമൂഴം രചിച്ചത്. മലയാള സാഹിത്യത്തിലെ തന്നെ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട നോവലാണിത്. ഇംഗ്‌ളീഷ് ഉള്‍പ്പടെ നിരവധി ഭാഷകളിലേക്ക് രണ്ടാമൂഴം വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടാമൂഴം തിരക്കഥാരചന പൂര്‍ത്തിയായി വരുന്നു. സംവിധായകന്‍ ഹരിഹരനും ചിത്രത്തിന്റെ സജീവചര്‍ച്ചകളുമായി എംടിയ്‌ക്കൊപ്പമുണ്ട്.