ഹിറ്റായ `നീലത്താമര’ റീമേക്കിനെത്തുടര്‍ന്ന് ഭരതന്റെ `രതിനിര്‍വേദം’ മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്കുശേഷമെത്തി സൗന്ദര്യ ആസ്വാദകരായ പ്രേക്ഷകരെ നേടിയതിനെ പിന്തുടര്‍ന്ന് നിരവധി ചിത്രങ്ങള്‍ അണിയറയില്‍ പുരോഗിക്കുകയാണ്. `നിദ്ര’, `ഇണ’, `അവളുടെ രാവുകള്‍’ തുടങ്ങിയവ റീമേക്ക് ലിസ്‌റ്റിലുള്ള ചിത്രങ്ങളാണ്. അതോടൊപ്പം മുന്‍കാല ഹിറ്റായ `രാസലീല’യും വരുന്നു. സലില്‍ ചൗധരി – വയലാര്‍ – യേശുദാസ് കൂട്ടുകെട്ടില്‍ പിറന്ന മികച്ച ഗാനങ്ങളോടെയെത്തിയ ചിത്രമാണ് `രാസലീല’.ഇതിലെ ഹിറ്റ്‌ഗാനങ്ങളായ `ആയില്യംപാടത്തെ`മനയ്‌ക്കലെ തത്തേ…’, `നിശാസുരഭികള്‍…’ തുടങ്ങിയ ഗാനങ്ങള്‍ ഏറെ ആസ്വാദിക്കപ്പെട്ടതും പെടുന്നതുമാണ്. മൂന്ന് പ്രശസ്‌തരായ വ്യക്‌തികളുടെ കൂട്ടുചേരലോടെ ഹിറ്റുകള്‍ പിറന്ന ചിത്രം തിരിച്ചുവരുമ്പോള്‍ പുതിയൊരു കൂട്ടുകെട്ടിന് അത് കാരണമാവുകയാണ്. സലില്‍ ചൗധരിയുടെ പുത്രന്‍ സഞ്‌ജയ് ചൗധരി, വയലാറിന്റെ പുത്രന്‍ വയലാര്‍ ശരത്, യേശുദാസിന്റെ പുത്രന്‍ വിജയ് യേശുദാസ് എന്നിവര്‍ റീമേക്കുമായി സഹകരിക്കുന്നു. ദര്‍ഷന്‍, പ്രതീക്ഷിത എന്നിവര്‍ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്ന റീമേക്ക് ചിത്രം മജീദാണ് സംവിധാനം ചെയ്യുന്നത്. 1975 ല്‍ ഇറങ്ങിയ ഒറിജിനല്‍ `രാസലീല’യില്‍ കമല്‍ ഹാസല്‍, ജയസുധ, കനക തുടങ്ങിയവരാണ് പ്രധാന താരങ്ങളായിരുന്നത്. സംവിധാനം എന്‍. ശങ്കരന്‍ നായരും.